യുക്രെയ്ൻ പ്രസിഡന്റ് ഭൂഗർഭ അറയിൽ; ആയുധം താഴെവെച്ചാൽ ചർച്ചക്ക് തയ്യാറെന്ന് റഷ്യ

യുക്രെയ്ൻ തലസ്ഥാനമായ കിയവിലും അധിനിവേശത്തി​ന്റെ രണ്ടാം ദിവസം കടന്നുകയറിയ റഷ്യൻ സേന യുക്രെയ്നെ പൂർണമായും കീഴ്പെടുത്തുമെന്ന് ഏകദേശം ഉറപ്പായി. റഷ്യൻ സേന എത്തിയതോടെ യുക്രെയ്ൻ പ്രസിഡന്റ് ​േവ്ലാദിമിർ സെലൻസ്കിയെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത നാശനഷ്ടങ്ങളാണ് റഷ്യൻ സേന യുക്രെയ്നിൽ വിതക്കുന്നത്.

റഷ്യൻ സൈന്യം പാർലമെന്റ് കീഴടക്കും എന്ന് ഉറപ്പായതോടെയാണ് സെലൻസ്കിയെ ഭൂഗർഭ അറയിലേക്ക് മാറ്റിയത്. യുക്രെയ്നുമായി ചർച്ച നടത്താൻ മോസ്കോ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വെള്ളിയാഴ്ച പറഞ്ഞു. എന്നാൽ ഇതിന് യുക്രെയ്ൻ സൈന്യം ആയുധം താഴെവെക്കണമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ ഭരിക്കാൻ "നവ-നാസികളെ" അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

News Summary - Russia Says Ready To Talk If Ukraine Army "Lays Down Arms": 5 Latest Facts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.