Posted On
date_range Updated On
date_range സോൾദർ പിടിച്ചെന്ന് റഷ്യ; പോരാട്ടം തുടരുന്നതായി യുക്രെയ്ൻ
കിയവ്: യുക്രെയ്നിലെ നിർണായക പട്ടണമായ സോൾദർ പിടിച്ചെടുത്തതായി റഷ്യ. റഷ്യൻ അനുകൂല സ്വകാര്യ സേന വാഗ്നർ ഗ്രൂപ്പാണ് പട്ടണം യുക്രെയ്ൻ സൈനികരിൽനിന്ന് പിടിച്ചെടുത്തതായി അവകാശപ്പെട്ടത്.സോൾദറിൽ അതിരൂക്ഷ പോരാട്ടം നടക്കുകയാണെന്ന് യുക്രെയ്ൻ പറഞ്ഞു.
അതേസമയം, 40 വീതം യുദ്ധത്തടവുകാരെ കൈമാറുന്നതിന് റഷ്യയും യുക്രെയ്നും സമ്മതിച്ചിട്ടുണ്ട്. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.