മോസ്കോ: ലോകത്തെ ആദ്യ കോവിഡ് 19 വാക്സിന് റഷ്യൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതായി പ്രസിഡൻറ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചു. തെൻറ മകൾക്ക് വാക്സിൻ ഡോസ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. മോസ്കോയിെല ഗമേലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന് ചൊവ്വാഴ്ചയാണ് ആരോഗ്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയതെന്ന് പുടിനെ ഉദ്ദരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വാക്സിെൻറ വൻ തോതിലുള്ള ഉൽപാദനം ഉടൻ തുടങ്ങാൻ കഴിയുമെന്നും പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു.
നേരിയ പനിയുടെ ലക്ഷണങ്ങൾ കണ്ടപ്പോളാണ് തെൻറ മകൾക്ക് വാക്സിൻ നൽകിയതെന്നും അതിനുശേഷം പനി ഭേദമായെന്നും പുടിൻ പറയുന്നു. 'സെപ്റ്റംബറിൽ വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് നൽകി തുടങ്ങും. ജനുവരിയോടെ പൊതുജനങ്ങൾക്കായി ലഭ്യമാക്കും'- റഷ്യൻ ഉപപ്രധാനമന്ത്രി തത്യാന ഗോളികോവ പറഞ്ഞു. കോവിഡ്-19 പ്രതിരോധ വാക്സിൻ തയ്യാറായെന്നും ബുധനാഴ്ച രജിസ്റ്റർ ചെയ്യുമെന്നും റഷ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.