വ്യത്യസ്തയായാൽ മുമ്പൊരിക്കലും ചിന്തിച്ചിട്ടിലാത്ത നേട്ടങ്ങൾ എത്തിപ്പിടിക്കാൻ സാധിക്കുമെന്നതിന്​ റുമെയ്​സ സാക്ഷി

റുമെയ്സാ ​ഗെൽ​ഗി എന്ന 24 കാരി ലോക റെക്കോഡിനുടമയാണ്​. എന്നാൽ, ഈ നേട്ടം അവർക്കത്ര സുഖമുള്ള അനുഭവമല്ല. റെക്കോഡിന്‍റെ നെറുകയിൽ നിൽക്കു​േമ്പാൾ മറ്റു യാതനകൾ മറക്കുകയാണ്​ അവർ. ലോകത്തെ ഏറ്റവും നീളം കൂടിയ വനിത എന്ന റെക്കോഡ്​ നേടിയ തുർക്കിയിൽ നിന്നുള്ള 24 കാരിയാണ്​ റുമെയ്​സാ ഗെൽഗി.

റുമെയ്സയുടെ ഉയരം 215.16 സെന്റിമീറ്ററാണ്(7അടി 7 ഇഞ്ച്). ഇതോടെ രണ്ടാംതവണയാണ് റുമെയ്സ ​ഗിന്നസ് റെക്കോർ‍ഡ് നേടുന്നത്. നേരത്തേ 2014ലാണ് റുമെയ്സ പതിനെട്ടാം വയസ്സിൽ റെക്കോർഡിൽ മുത്തമിടുന്നത്. അന്ന്, ലോകത്തിലെ ഏറ്റവും ഉയരമേറിയ കൗമാരക്കാരി എന്ന റെക്കോഡാണ് റുമെയ്സയെ തേടിയെത്തിയത്. വളർച്ചയെ ത്വരിതപ്പെടുത്തുന്ന വീവർ സിൻഡ്രം എന്ന ആരോ​ഗ്യാവസ്ഥയാണ് റുമെയ്സയുടെ ഉയരത്തിനു പിന്നിൽ.

ഇതുമൂലം അസ്ഥി വികാസം സംബന്ധമായ പ്രശ്നങ്ങളും റുമെയ്സ നേരിടുന്നുണ്ട്. മിക്കവാറും വീൽചെയറിലാണ് റുമെയ്സയുടെ ജീവിതം. വാക്കർ ഉപയോ​ഗിച്ച് ചെറിയ ദൂരങ്ങൾ നടക്കാനും റുമെയ്സ ശ്രമിക്കുന്നുണ്ട്​.

കുട്ടിക്കാലത്ത് ഉയരത്തിന്റെ പേരിൽ ഏറെ പരിഹാസം കേട്ടിരുന്നുവെന്ന്​ അവർ പറയുന്നു. കുടുംബത്തിന്‍റെ പിന്തുണകൊണ്ടാണ് താൻ ആത്മവിശ്വാസത്തോടെ മുന്നേറിയതെന്നും റുമെയ്സ പറഞ്ഞു.

​ഗിന്നസ് വേൾഡ് റെക്കോർ‍ഡ്സിന്‍റെ ഔ​ദ്യോ​ഗിക പേജിലൂടെ റുമെയ്സയുടെ വീ‍ഡിയോ പുറത്തുവന്നിട്ടുണ്ട്​. ഈ വിഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. 'വ്യത്യസ്തയാവുക എന്നത് അത്ര മോശം കാര്യമല്ല. നിങ്ങൾ മുമ്പൊരിക്കലും ചിന്തിച്ചിട്ടിലാത്ത നേട്ടങ്ങൾ എത്തിപ്പിടിക്കാൻ അതിന് സാധിക്കും'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇതനകം നിരവധി പേരാണ് റുമെയ്​സയുടെ​ വിഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്​്​.


Tags:    
News Summary - Rumeysa Gelgi is the world’s tallest woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.