Posted On
date_range Updated On
date_range പാർട്ടി ചെയർമാനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി ഋഷി സുനക്
ലണ്ടൻ: കൺസർവേറ്റിവ് പാർട്ടി ചെയർമാൻ നദീം സഹാവിയെ ഋഷി സുനക് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സഹാവി പിഴയടച്ചിട്ടുണ്ടെന്നും മന്ത്രിയാകുമ്പോൾ ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിച്ചില്ലെന്നുമാണ് ആരോപണം.
അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര അന്വേഷണത്തിൽ ചട്ടലംഘനം വ്യക്തമായെന്നും അതുകൊണ്ടുതന്നെ മന്ത്രിസഭയിൽനിന്ന് നീക്കുകയാണെന്നും ഋഷി സുനക് സഹാവിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.