വിപ്ലവ വാർഷികം: ഇറാനിൽ ഫലസ്തീൻ പതാകയുമായി ജനം തെരുവിൽ

തെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ഇറാനിൽ 1979ലെ ഇസ്‍ലാമിക വിപ്ലവ വാർഷികദിനത്തിൽ ഫലസ്തീൻ പതാകയേന്തി ലക്ഷങ്ങൾ തെരുവിലിറങ്ങി. ‘ഇസ്രായേലിന് മരണം’, ‘അമേരിക്കക്ക് മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ജനങ്ങൾ വിവിധയിടങ്ങളിൽ റാലി നടത്തിയത്.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ കോലവും യു.എസിന്റെയും ഇസ്രായേലിന്റെയും പതാകയും കത്തിക്കുന്ന ദൃശ്യങ്ങൾ ദേശീയ ടെലിവിഷൻ സംപ്രേഷണം ചെയ്തു. ഇസ്രായേലിനെ ഐക്യരാഷ്ട്ര സഭയിൽനിന്ന് പുറത്താക്കണമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി വിപ്ലവ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ടെലിവിഷൻ പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Revolution anniversary: People take to the streets with Palestinian flags in Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.