ഇ​ന്ത്യ​യി​ൽ നി​ന്ന് റേ​ഷ​ൻ കൊ​ളം​ബോ​യി​ലെ​ത്തി

കൊ​ളം​ബോ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ശ്രീ​ല​ങ്ക​ക്ക് താ​ൽ​കാ​ലി​കാ​ശ്വാ​സ​മാ​യി ഇ​ന്ത്യ​യി​ൽ നി​ന്ന് പ​ച്ച​ക്ക​റി​ക​ളും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും കൊ​ളം​ബോ​യി​ലെ​ത്തി. ഇ​ന്ത്യ ശ്രീ​ല​ങ്ക​ക്ക് 2,70,000 മെ​ട്രി​ക് ട​ൺ ഇ​ന്ധ​നം ല​ങ്ക​ക്ക് ന​ൽ​കി​യി​രു​ന്നു.

100 കോ​ടി ഡോ​ള​റി​ന്റെ വാ​യ്പ അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്റ് ഗോ​ട​ബ​യ രാ​ജ​പ​ക്സ ന​ന്ദി​യ​റി​യി​ച്ചു.

അ​യ​ൽ രാ​ജ്യ​ത്തി​ന്റെ ദു​രി​ത​ത്തി​ൽ താ​ങ്ങാ​യി നി​ൽ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ജ​നു​വ​രി മു​ത​ൽ ഇ​ന്ത്യ ല​ങ്ക​ക്ക് ന​ൽ​കി​വ​രു​ന്ന സ​ഹാ​യം 250 കോ​ടി ​ഡോ​ള​ർ ക​വി​ഞ്ഞു. ചൈ​ന​യി​ൽ​നി​ന്ന് പു​തി​യ നി​ക്ഷേ​പ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ഇ​ന്ത്യ ക​ഴി​വി​ന്റെ പ​ര​മാ​വ​ധി സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ന്നും ശ്രീ​ല​ങ്ക​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ​റ​നി​ൽ വി​ക്ര​മ​സിം​ഗെ പ​റ​ഞ്ഞു.

Tags:    
News Summary - ration and vegetables from India reach Colombo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.