അറസ്റ്റ് വാറന്റിൽ കുരുങ്ങി ബ്രിക്സ് ഉച്ചകോടി റദ്ദാക്കി പുടിൻ

കേപ് ടൗൺ: യുക്രെയ്ൻ അധിനിവേശത്തിനിടെ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അന്താരാഷ്ട്ര കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നതിനാൽ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാതെ വിട്ടുനിന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിക്ക് മറ്റു നാലു രാജ്യങ്ങളിലെയും പ്രധാനികൾക്കും നേരത്തേ ക്ഷണം അയച്ചിരുന്നു.

അന്താരാഷ്ട്ര കോടതി കഴിഞ്ഞ മാർച്ചിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് പുടിന്റെ സാന്നിധ്യം പ്രശ്നമായത്. ഐ.സി.സി കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളിലെത്തിയാൽ പുടിനെ അറസ്റ്റ് ചെയ്ത് കൈമാറണമെന്നാണ് ചട്ടം. ഇതു പരിഗണിച്ച് ഉഭയകക്ഷി തീരുമാനപ്രകാരം പുടിൻ വിട്ടുനിൽക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ആഗസ്റ്റ് 22-24 തീയതികളിലാണ് ഉച്ചകോടി. പുടിനു പകരം വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പങ്കെടുക്കും.

Tags:    
News Summary - Putin will not attend Brics summit - South African presidency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.