ഒളിഗാർക്കുകൾ പറയുന്നു; പുടിൻ മാരക കാൻസർ രോഗി

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ഗുരുതരാവസ്ഥയിലാണെന്നും യുക്രെയ്‌നുമായുള്ള യുദ്ധം അസുഖത്തിന്റെ ആക്കം കുട്ടിയിട്ടുണ്ടെന്നും റഷ്യയിലെ മുൻ ബ്രിട്ടീഷ് ചാരന്റെ വെളിപ്പെടുത്തൽ. "ഈ അസുഖം എന്താണെന്ന് കൃത്യമായി വ്യക്തമല്ല. ഇത് ഭേദമാക്കാനാവാത്തതാണോ അതോ മാരകമാണോ, അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ എന്ന്. എന്നാൽ തീർച്ചയായും, ഇത് പുതിയ യുദ്ധത്തി​ന്റെ ഭാഗമാണെന്ന് ഞാൻ കരുതുന്നു" -മുൻ ചാരൻ പറഞ്ഞു.

യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് പുസ്തകം എഴുതുകയും 2016ലെ യു.എസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഷ്യൻ ഇടപെടൽ ആരോപിക്കുകയും ചെയ്‌ത ക്രിസ്റ്റഫർ സ്റ്റീൽ ആണ് സ്കൈ ന്യൂസിനോട് വെളിപ്പെടുത്തൽ നടത്തിയത്. "തീർച്ചയായും, റഷ്യയിലെയും മറ്റിടങ്ങളിലെയും ഉറവിടങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന വിവരം പുടിന് ഗുരുതരമായ രോഗം എന്നാണ്" -അദ്ദേഹം പറഞ്ഞു.

അതിനിടെ, റഷ്യൻ പ്രസിഡന്റുമായി അടുത്ത ബന്ധമുള്ള പ്രഭുവർഗ്ഗമായ ഒളിഗാർക്കുകളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. "പുടിന് രക്താർബുദം ബാധിച്ചിരിക്കുന്നു" എന്ന് അവർ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 

Tags:    
News Summary - Putin "Seriously Ill", Says Ex-Spy. Blood Cancer, Says Oligarch: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.