പുടിന്റെ വിമർശകൻ അലക്സി നവാൽനിയെ ജയിലിൽ നിന്ന് കാണാതായി

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാൽനിയെ ജയിലിൽ നിന്ന് കാണാതായി. അദ്ദേഹത്തെ എവിടേക്കാണ് മാറ്റിയത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. മോസ്കോയിലെ അതീവ സുരക്ഷ ജയിലിൽ തടവുകാരനായിരുന്നു നവാൽനി. കഴിഞ്ഞ ആറുദിവസമായി നവാൽനിയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് സഹപ്രവർത്തകർ അറിയിച്ചത്. എവിടേക്കാണ് അവർ അ​ദ്ദേഹത്തെ ​​കൊണ്ടുപോയതെന്ന് പറയാൻ വിസമ്മതിക്കുകയാണെന്നും സഹപ്രവർത്തകൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് നവാല്‍നിയുടെ തിരോധാനം. 'ഈ തെരഞ്ഞെടുപ്പില്‍ തന്‍റെ പ്രധാന എതിരാളി ആരാണെന്നത് പുടിന് അറിയാവുന്ന കാര്യമാണ്. നവാല്‍നിയുടെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.'-സഹപ്രവര്‍ത്തകന്‍ പറയുന്നു.

47 കാരനായ നവാല്‍നി, തീവ്രവാദം ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 30 വര്‍ഷത്തിലേറെ തടവ് അനുഭവിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് നവാല്‍നിയും അനുയായികളും ആരോപിക്കുന്നു. ഒരു തീവ്രവാദ സംഘടന സ്ഥാപിക്കുകയും അതിന് ധനസഹായം നല്‍കുകയും ചെയ്തെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ ഏപ്രിലില്‍ നവാല്‍നിക്ക് കോടതി 19 വര്‍ഷം കൂടി തടവ് വിധിച്ചിരുന്നു. വഞ്ചനാക്കുറ്റത്തിനടക്കം നിലവില്‍ പതിനൊന്നര വര്‍ഷത്തെ തടവ് ശിക്ഷ അനുവഭിച്ചുവരികയാണ് അദ്ദേഹം. 

Tags:    
News Summary - Putin critic Alexei Navalny goes 'missing' from prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.