കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ച താലിബാനോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഫ്ഗാൻ ദേശീയ പതാകയുമേന്തി പ്രകടനം നയിച്ച് ജനം. അസദാബാദിൽ അഫ്ഗാൻ പതാകയുമേന്തി സ്വാതന്ത്ര്യ ദിനമാഘോഷിച്ചവർക്കു നേരെ താലിബാൻ നടത്തിയ വെടിവെപ്പിൽ രണ്ടു പേരെങ്കിലും മരിച്ചതായി അൽജസീറ റിപ്പോർട്ടു ചെയ്തു.
അമേരിക്കയെ പരാജയപ്പെടുത്തിയതായി പ്രഖ്യാപിച്ച് താലിബാൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചപ്പോൾ, കാബൂൾ അടക്കം വിവിധ നഗരങ്ങളിൽ ജനങ്ങൾ രാജ്യപതാകയുമേന്തി പ്രകടനം നടത്തി. ജലാലാബാദിൽ പ്രകടനം നയിച്ചവർക്കു നേരെ താലിബാൻ നടത്തിയ വെടിവെപ്പിൽ ഏതാനും പേർക്ക് പരിക്കേറ്റു. ഇവിടെ കഴിഞ്ഞദിവസം വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.
അസദാബാദിൽ ജനക്കൂട്ടത്തിൽനിന്ന് ഒരാൾ താലിബാൻ സേനാംഗത്തെ കുത്തിപ്പരിക്കേൽപിച്ചതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.
കാബൂളിൽ നടന്ന ഒറ്റപ്പെട്ട പ്രകടനങ്ങളിൽ സ്ത്രീകൾ അടക്കമുള്ളവർ പങ്കെടുത്തു. 'ഞങ്ങളുടെ പതാക, ഞങ്ങളുടെ അസ്ഥിത്വം' എന്ന മുദ്രാവാക്യവുമായാണ് ഇവർ തെരുവിൽ ഇറങ്ങിയത്.
അഫ്ഗാൻ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങാൻ തുടങ്ങുകയാണെന്നും ലക്ഷക്കണക്കിന് ജനങ്ങൾ പട്ടണിയിലേക്ക് എടുത്തെറിയപ്പെടുമെന്നും ഐക്യരാഷ്ട്രസഭ ഭക്ഷ്യ ഏജൻസി മുന്നറിയിപ്പു നൽകി.
ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം കിട്ടിയത് ആേഘാഷിക്കുന്നതിനൊപ്പം അമേരിക്കൻ സൈന്യം പരാജയപ്പെട്ടതും തങ്ങൾ ആേഘാഷിക്കുന്നു എന്നാണ് താലിബാൻ പ്രസ്താവിച്ചത്.
അധികാരത്തിൽനിന്ന് വീണ സർക്കാറിെൻറ വൈസ് പ്രസിഡൻറ് അംറുല്ല സാലിഹിെൻറയും പ്രമുഖ നേതാവായിരുന്ന അഹ്മദ്ഷാ മസൂദിെൻറ മകൻ അഹ്മദ് മസൂദിെൻറയും ആസ്ഥാനമായ പഞ്ചശീർ താഴ്വരയാണ് താലിബാനെതിരായ ചെറുത്തുനിൽപിെൻറ പ്രധാന കേന്ദ്രം. നാഷനൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ എന്ന സംഘടനയുടെ നേതാവുകൂടിയായ അഹ്മദ് മസൂദ്, താലിബാനെതിരെ െപാരുതാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് യു.എസിലെ വാഷിങ്ടൺ പോസ്റ്റ് പത്രത്തിൽ ലേഖനമെഴുതി.
ഇതിനിടെ, അമേരിക്കൻ-നാറ്റോ സേനകൾക്കൊപ്പം പ്രവർത്തിച്ച അഫ്ഗാനികൾക്കായി താലിബാൻ തിരച്ചിൽ ആരംഭിച്ചതായി 'ന്യൂയോർക് ടൈംസ്' റിപ്പോർട്ട് ചെയ്തു. അതേസമയം, കാബൂൾ വിമാനത്താവളം വഴി ഒഴിപ്പിക്കൽ തുടരുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.