പ്രമുഖ റഷ്യൻ സൈനിക ബ്ലോഗർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെ കഫേയിലുണ്ടായ സ്ഫോടനത്തിൽ പ്രമുഖ റഷ്യൻ സൈനിക ബ്ലോഗർ കൊല്ലപ്പെട്ടു.

റഷ്യൻ ​ബ്ലോഗറും സൈനികനുമായ വ്‌ലാഡ്‌ലെന്‍ ടറ്റാര്‍സ്‌കിയാണ് കൊല്ലപ്പെട്ടത്. കഫേയില്‍ സംഗീത പരിപാടി നടന്നുകൊണ്ടിരുന്ന സ്റ്റേജിന് സമീപമാണ് സ്‌ഫോടനം നടന്നത്. യുക്രെയ്നിലെ ഡൊ​ണ്ടേട്സ്ക്, ലുഗാൻസ്‌ക് മേഖലകളിൽ സൈനിക നീക്കങ്ങൾ റിപ്പോർട്ട് ചെയ്ത വ്യക്തിയായിരുന്നു ടറ്റാർസ്‌കി. നിരവധി പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

സ്ഫോടനത്തിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഫേയിൽ നിന്ന് അജ്ഞാതമായ വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ​അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റ 25ൽ 24 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ ആറുപേരുടെ നില ഗുരുതരമാണ്.

Tags:    
News Summary - Prominent russian military blogger killed in St Petersburg cafe blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.