അഹ്മദ് അൽ ഗൻദൂർ
Posted On
date_range Updated On
date_range പ്രമുഖ നേതാക്കൾ രക്തസാക്ഷിത്വം വരിച്ചെന്ന് അൽഖസ്സാം ബ്രിഗേഡ്
ഗസ്സ: ഇസ്രായേലുമായുള്ള യുദ്ധത്തിൽ പ്രമുഖ നേതാക്കൾ രക്തസാക്ഷിത്വം വരിച്ചതായി ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ്.
സൈനിക കൗൺസിൽ അംഗവും വടക്കൻ ഗസ്സ കമാൻഡറുമായ അഹ്മദ് അൽ ഗൻദൂർ, കമാൻഡർമാരായ വാഇൽ റജബ്, റാഫത് സൽമാൻ, അയ്മൻ സിയാം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സംഘടന ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.
ഒക്ടോബറിൽ സൈനിക കൗൺസിൽ അംഗവും സെൻട്രൽ ബ്രിഗേഡ് കമാൻഡറുമായ അയ്മൻ നൗഫലും ഇസ്രായേലുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.