യുദ്ധത്തിനെതിരെ നിലപാടെടുത്ത പാപ്പ; ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞത് ഗസ്സയിലെ വെടിനിർത്തൽ

വത്തിക്കാൻ സിറ്റി: നിലപാടുകൾകൊണ്ട ലോകത്തെ അദ്ഭുതപ്പെടുത്തിയ മാർപാപ്പയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. സഭയുടെ പരിഷ്കരണത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

ബാല പീഡനം, ലൈംഗിക കുറ്റം, സഭയുടെ ചരിത്രപരമായ തെറ്റുകൾക്ക് നിരുപാധികം നടത്തിയ മാപ്പപേക്ഷയുമെല്ലാം അദ്ദേഹത്തെ വ്യത്യസ്തനാക്കി. സഭാ ഭരണത്തിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകി. ഭിന്നലിംഗ വ്യക്തികളോട് സഹാനുഭൂതി സ്വീകരിച്ച് അവരുടെ അവകാശങ്ങൾക്കായി സംസാരിച്ചു.


യുദ്ധത്തിനെതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്നലെ ഈസ്റ്റർ ദിനത്തിൽ ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.


ഗസ്സയിലെ സ്ഥിതി പരിതാപകരമാണ്. പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ മുന്നോട്ട് വരണം. ഇസ്രായേലിലേയും ഫലസ്തീനിലെയും കഷ്ടപ്പെടുന്ന മനുഷ്യർക്കൊപ്പമാണ് തന്റെ മനസെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Pope francis takes stand against war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.