Posted On
date_range Updated On
date_range യുക്രെയ്നിൽ ഈസ്റ്റർ വെടിനിർത്തൽ ആവശ്യപ്പെട്ട് മാർപാപ്പ
വത്തിക്കാൻ സിറ്റി: യുക്രെയ്നിൽ ഈസ്റ്ററിനോടനുബന്ധിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.ആയുധങ്ങൾ താഴെ വെച്ച് ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിക്കാനാണ് ഓശാനപ്പെരുന്നാളിനോടനുബന്ധിച്ച് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരങ്ങളെ അഭിസംബോധന ചെയ്യവെ മാർപാപ്പ ആഹ്വാനം ചെയ്തത്.
യുദ്ധത്തിൽ ക്രൂശിക്കപ്പെടുന്നത് നിരപരാധികളാണെന്ന് മാർപാപ്പ അപലപിച്ചു. കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായാണ് വത്തിക്കാനിൽ ഓശാനപ്പെരുന്നാൾ ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.