ലണ്ടൻ നഗരത്തെ ഇളക്കി മറിച്ച് പിങ്ക് പ്രാവ്; അദ്ഭുതം കൂറി നാട്ടുകാർ

ലണ്ടൻ: ബ്രിട്ടനിലെ നഗരമായ ബറിയിൽ അടുത്തിടെ പിങ്ക് നിറത്തിലുള്ള പ്രാവിനെ കണ്ടെത്തി. നനു നനുത്ത തൂവലുകളുള്ള പക്ഷി പ്രദേശവാസികളിൽ നിന്ന് ഭക്ഷണം സ്വീകരിക്കുന്നതും മേൽക്കൂരകളിലേക്ക് പറന്നിരിക്കുന്നതുമായ കാഴ്ച ആളുകളെ ആകർഷിച്ചു.

ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിലെ ഉദ്യോഗസ്ഥരുടെ കണ്ണുകൾ പോലും ഈ അപൂർവ പക്ഷിയിലുടക്കി. പക്ഷിയുടെ പ്രത്യേക നിറം സ്വാഭാവികമായി ഉള്ളതാണോ അതോ നിറം പൂശിയതാണോ എന്നതിൽ വ്യക്തതയില്ല. ചായപ്പാത്രത്തിൽ വീണതാണെന്ന് സംശയിക്കുന്നവരും കുറവല്ല.

ഇതാദ്യമായാണ് യു.കെയിൽ പിങ്ക് നിറത്തിലുള്ള പ്രാവ് വാർത്തകളിൽ ഇടം പിടിക്കുന്നത്.നേരത്തേ ന്യൂയോർക് സിറ്റിയിലെ മാഡിസൺ ചത്വരത്തിൽ ഇതേ രീതിയിലുള്ള പിങ്ക് പ്രാവിനെ കണ്ടതായി റിപ്പോർട്ടുണ്ട്. ഭക്ഷണമൊന്നും കിട്ടാതെ അവശനിലയിലായ പ്രാവിനെ അന്ന് വൈൽഡ് ബേഡ് ഫണ്ട് രക്ഷപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Pink pigeon spotted in UK's Manchester leaves Internet surprised. Viral pics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.