ബെർലിൻ: ശമ്പള വർധന ആവശ്യപ്പെട്ട് പൈലറ്റുമാർ സമരം പ്രഖ്യാപിച്ചതോടെ വിമാന സർവിസ് റദ്ദാക്കി ജർമനിയിലെ ലുഫ്താൻസ എയർലൈൻസ്. യാത്രാവിമാനവും കാർഗോ വിമാനങ്ങളും അടക്കം 800ഓളം സർവിസ് റദ്ദാക്കി. വേനലവധിക്ക് പുറത്തുപോയവർ അടക്കം പ്രതിസന്ധിയിലായി.
അതേസമയം, കമ്പനിയുടെ ബജറ്റ് കാരിയർ ആയ യൂറോവിങ്സിന്റെ പ്രവർത്തനത്തെ ബാധിച്ചില്ല. 5.5 ശതമാനം ശമ്പള വർധനവും അവധി ഘടന പരിഷ്കരണവും ആണ് തൊഴിലാളി യൂനിയൻ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.