Posted On
date_range Updated On
date_range കടലിൽ ഒറ്റപ്പെട്ടയാളെ മൂന്നു മാസത്തിനുശേഷം രക്ഷപ്പെടുത്തി
മെക്സികോ സിറ്റി: മൂന്നു മാസമായി ചെറുബോട്ടിൽ കടലിൽ ഒറ്റപ്പെട്ടുപോയ ആസ്ട്രേലിയൻ കടൽ യാത്രികനെയും അയാളുടെ നായെയും രക്ഷപ്പെടുത്തി. മെക്സിക്കൻ മത്സ്യബന്ധന ബോട്ടാണ് തിമോത്തി ലിൻഡ്സെ ഷഡോക് (54) എന്നയാളെയും ബെല്ല എന്ന നായെയും രക്ഷപ്പെടുത്തിയത്.
കരയിൽനിന്ന് 1200 മൈൽ അകലെ വെച്ചാണ് മത്സ്യബന്ധന ബോട്ടിലുള്ളവർ ഇവരെ കണ്ടെത്തിയത്. ഭക്ഷണം ലഭിക്കാത്തതും നിർജലീകരണവും കാരണം ഇരുവരും അവശനിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.