Posted On
date_range Updated On
date_range യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗണ് സമീപം വെടിവെപ്പ്
വാഷിങ്ടൺ: യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗണ് സമീപം വെടിവെപ്പ്. പ്രതിരോധ ആസ്ഥാനത്ത് സമീപമുള്ള ബസ് പ്ലാറ്റ്ഫോമിലാണ് വെടിവെപ്പുണ്ടായത്. തുടർന്ന് പെന്‍റഗണിൽ ലോക്ഡൗൺ ഏർപ്പെടുത്തി. പ്രതിരോധ ആസ്ഥാനത്തിന്‍റെ പുറത്തേക്കിറങ്ങാൻ ആർക്കും അനുമതിയില്ല.
മെട്രോ ബസ് പ്ലാറ്റ്ഫോമിന് സമീപത്താണ് വെടിവെപ്പുണ്ടായത്. പ്രതിരോധ ആസ്ഥാനത്തേക്ക് നിരവധി പേർ എത്തുന്ന ബസ്ലൈനിലാണ് വെടിവെപ്പുണ്ടായതെന്നാണ് സൂചന. പെന്‍റഗൺ ലോക്ഡൗണിലാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
വെടിവെപ്പിൽ ആർക്കെങ്കിലും പരിക്കേറ്റോയെന്ന കാര്യത്തിലും വ്യക്തതയില്ല. ആളുകൾ പെന്‍റഗണ് സമീപത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.