Posted On
date_range Updated On
date_range ഫെറി മറിഞ്ഞ് എട്ടുപേർ മരിച്ചു; ഏഴുപേരെ കാണാനില്ല
ബെയ്ജിങ്: 46 യാത്രക്കാരുമായി പോയ ഫെറി മറിഞ്ഞ് എട്ടുപേർ മരിച്ചു. ചൈനയിലെ ഗ്വിസ്ഹോ പ്രവിശ്യയിലാണ് സംഭവം. ഏഴുപേരെ ഇനിയും കണ്ടെത്തത്തിയിട്ടില്ല.
രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്തെ സാങ്കെ നസിയിലാണ് അപകടമുണ്ടായതെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം 8.10നാണ് അപകടമുണ്ടായത്. 39 പേരെ രക്ഷപെടുത്തി. 31 പേർ അപകടനില തരണം ചെയ്തു.
40 യാത്രക്കാരെ മാത്രം കയറ്റാനുള്ള അനുമതിയാണ് ഫെറലക്ക് ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഫെറിയിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം പരിശോധിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.