Posted On
date_range Updated On
date_range പാരീസിൽ പോലീസ് സ്റ്റേഷനു നേരെ ആക്രമണം
പാരീസ്: ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ പോലീസ് സ്റ്റേഷനു നേരെ ആക്രമണം. 40 ലേറെപേർ അടങ്ങുന്ന സംഘമാണ് പോലീസ് സ്റ്റേഷനു നേരെ ആക്രമണം അഴിച്ചുവിട്ടത്.മെറ്റൽ ബാറുകളും വെടിക്കോപ്പുകളും കരിമരുന്നും ഉപയോഗിച്ചായിരുന്നു ആക്രമണം.
സ്റ്റേഷനിലെ വാഹനങ്ങൾ തകരുകയും ഒന്നിേലേറെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. രണ്ട് വർഷത്തിനിടെ ഈ പൊലീസ് സ്റ്റേഷന് നേെര നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. മയക്കുമരുന്ന് മാഫിയകളാകാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.