Posted On
date_range Updated On
date_range ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി അന്തരിച്ചു
റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി(64) അന്തരിച്ചു.1982ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. ഈ ലോകകപ്പിലെ ടോപ് സ്കോററും റോസി ആയിരുന്നു. ഒത്തുകളി വിലക്കിന് ശേഷം 1982ലാണ് ഇറ്റലിയുടെ ലോകകപ്പ് സംഘത്തിലേക്ക് അദ്ദേഹം എത്തുന്നത്.
ലോകകപ്പിൽ ഇറ്റലിയെ കിരീടത്തിലേക്ക് നയിച്ച ഉജ്ജ്വല പ്രകടനത്തോടെയാണ് റോസി ഇതിഹാസപദവിയിലേക്കുയർന്നത്. ആ ലോകകപ്പിൽ ആറ് ഗോൾ നേടിയ റോസി, ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഒപ്പം ബാലൺ ദി ഓർ പുരസ്കാരവും അദ്ദേഹത്തെ തേടി എത്തിയിരുന്നു.
യുവന്‍റസ്, എ.സി മിലാൻ മുന്നേറ്റനിരയിൽ ഇതിഹാസം തീർത്ത താരമായിരുന്നു. ഇറ്റാലിയൻ ദേശീയ ടീമിനായി 48 മത്സരങ്ങളാണ് കളിച്ചത്. ഇതിൽ നിന്ന് 20 ഗോളുകളും റോസി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.