ബെയ്ജിങ്: ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ചൈന സന്ദർശനം ആരംഭിച്ചു. മിഡിലീസ്റ്റിൽ പിടിമുറുക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കിടെയുള്ള സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.
ഫലസ്തീൻ അതോറിറ്റിയും ഇസ്രായേൽ സർക്കാറും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കുന്നതിന് ചൈന സന്നദ്ധമാണെന്ന് അബ്ബാസിന്റെ സന്ദർശന വിവരം പ്രഖ്യാപിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നാലു ദിവസത്തെ സന്ദർശനത്തിനിടെ മഹ്മൂദ് അബ്ബാസ് ആരെയൊക്കെ കാണുമെന്നോ മറ്റു വിശദാംശങ്ങളോ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഇറാനും സൗദി അറേബ്യയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനിടയാക്കിയ ചർച്ചകൾക്ക് നേതൃത്വം നൽകിയത് ചൈനയായിരുന്നു.
ദ്വിരാഷ്ട്ര പരിഹാര ഫോർമുലയുടെ അടിസ്ഥാനത്തിൽ ഫലസ്തീനും ഇസ്രായേലും തമ്മിൽ സമാധാന ചർച്ച പുനരാരംഭിക്കുന്നതിനെ ചൈന പിന്തുണക്കുന്നതായി വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് പറഞ്ഞതായി ഔദ്യോഗിക മാധ്യമമായ സി.സി ടി.വി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.