Posted On
date_range Updated On
date_range വെസ്റ്റ് ബാങ്കിൽ സ്ഫോടനത്തിൽ ഫലസ്തീനി കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിൽ ഞായറാഴ്ച നടന്ന സ്ഫോടനത്തിൽ ഫലസ്തീനി കൊല്ലപ്പെട്ടു. യുവ ഫലസ്തീനികളുടെ സായുധ സംഘമായ ലയൺസ് ഡെൻ അംഗം താമിർ അൽ ഗിലാനിയാണ് ബൈക്കിൽ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്ലിസിൽ ഞായറാഴ്ച പുലർച്ചയാണ് സംഭവം.
വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ വലയം ചെയ്ത് ഞെരിക്കുന്ന വിധമുള്ള ഇസ്രായേലിന്റെ കനത്ത സുരക്ഷ പരിശോധനകളിൽ നിരാശരായി കഴിഞ്ഞ വർഷം രൂപവത്കരിച്ച സംഘടനയാണ് ലയൺസ് ഡെൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.