പ്രസിഡൻറ് മഹ്മൂഹ് അബ്ബാസ്
ഗസ്സ: 14 വർഷത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി ഫലസ്തീൻ. തെരഞ്ഞെടുപ്പ് ഒരുക്കം ആരംഭിക്കാൻ പ്രസിഡൻറ് മഹ്മൂഹ് അബ്ബാസ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും എല്ലാ സംസ്ഥാന സംവിധാനങ്ങൾക്കും നിർദേശം നൽകി.
വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ പ്രസിഡൻറിൻെറ ആസ്ഥാനത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ഹന്ന നാസറുമായി ചർച്ച നടത്തി മഹമൂദ് അബ്ബാസ് ഉത്തരവിൽ ഒപ്പിട്ടു.
ഈ വർഷം തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡൻറിൻെറ തീരുമാനം ഹമാസ് സ്വാഗതം ചെയ്തു.
മേയ് 22ന് പാർലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ജൂലൈ 31നാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്. ആഗസ്റ്റ് 31ന് നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പുമാണ് നിശ്ചയിച്ചിരിക്കുന്നത്. 2006ലാണ് ഫലസ്തീനിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.