പെഷാവർ: അഫ്ഗാനിസ്താൻ പൗരന്മാരെ നാടുകടത്തുന്ന സർക്കാർ നടപടിക്കെതിരെ പാക് പൗര കോടതിയിൽ. രേഖകളുള്ളവരെ അടക്കം എല്ലാ അഫ്ഗാൻ പൗരന്മാരെയും പുറത്താക്കാനുള്ള സർക്കാർ നയം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ വനിതയായ രേഷ്മയാണ് പെഷാവർ ഹൈകോടതിയിൽ ഹരജി നൽകിയത്.
അഫ്ഗാൻ പൗരത്വ കാർഡുള്ളവർ മാർച്ച് 31നകം നാടുവിടണമെന്നായിരുന്നു പാകിസ്താൻ സർക്കാർ ഉത്തരവ്. സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരെ ഏപ്രിൽ ഒന്നു മുതൽ നാടുകടത്തുകയാണ് സർക്കാർ. നാലു മക്കൾക്കും അഫ്ഗാൻ പൗരനായ ഭർത്താവ് താരീഖ് ഖാനുമൊപ്പമാണ് താൻ കഴിയുന്നതെന്ന് രേഷ്മ ഹരജിയിൽ ചൂണ്ടിക്കാട്ടി.
തന്റെ ഭർത്താവിനെയും നാടുകടത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഭർത്താവിന് പാകിസ്താൻ ഒറിജിൻ കാർഡ് അനുവദിക്കാൻ നിർദേശം നൽകണമെന്നും നാടുകടത്തൽ തടയണമെന്നും അവർ ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.