മുഈദ് യൂസുഫ്

റഷ്യൻ അനുകൂല നയം: പാക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദശനം യു.കെ റദ്ദാക്കി

ഇസ്‍ലാമാബാദ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ പിന്തുണക്കുന്ന പാകിസ്താൻ നയത്തിൽ പ്രതിഷേധിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദർശനം യു.കെ റദ്ദാക്കി. അടുത്ത ആഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം യു.കെ സർക്കാർ ഏകപക്ഷീയമായാണ് റദ്ദാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുദ്ധ പശ്ചാത്തലത്തിൽ യു.എൻ ജനറൽ അസംബ്ലിയിലെ പ്രത്യേക സെഷനിൽ റഷ്യൻ നടപടിയെ അപലപിക്കണമെന്ന് പാകിസ്താനിൽ പ്രവർത്തിക്കുന്ന യൂറോപ്യൻ യൂനിയന്റെ വിദേശ ദൗത്യ സംഘത്തലവന്മാർ അഭ്യർഥിച്ചിരുന്നെങ്കിലും പാക് സർക്കാർ വഴങ്ങിയിരുന്നില്ല.

അതേസമയം, യു.കെയുടെ നടപടി നയതന്ത്ര വിരുദ്ധവും അസ്വീകാര്യവുമാണെന്ന് പാകിസ്താൻ പ്രതികരിച്ചു.

Tags:    
News Summary - Pakistan NSA Moeed Yusuf's UK Visit Cancelled Apparently Over Policy On russia ukraine crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.