ഇസ്‍ലാമാബാദ്: രാജ്യത്തിന്റെ യുദ്ധ ശേഷി മെച്ചപ്പെടുത്തുന്നതിനായി ചൈനയിൽ നിന്ന് എത്തിച്ച മൾട്ടിറോൾ ജെ-10സി യുദ്ധവിമാനങ്ങൾ പാകിസ്താൻ ഔദ്യോഗികമായി വ്യോമസേനയിൽ ഉൾപ്പെടുത്തി.
പാക്കിസ്താൻ പഞ്ചാബിലെ അറ്റോക്ക് ജില്ലയിലെ പാകിസ്താൻ എയർഫോഴ്‌സ് (പി.എ.എഫ്) ബേസ് മിൻഹാസ് കമ്രയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുതിയ ജെറ്റുകളെ പരിചയപ്പെടുത്തി.
"നിർഭാഗ്യവശാൽ, മേഖലയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് പരിഹരിക്കുന്നതിന് നമ്മുടെ പ്രതിരോധ സംവിധാനത്തിൽ ഇന്ന് ഒരു വലിയ കൂട്ടിച്ചേർക്കൽ നടന്നിട്ടുണ്ട്" -ഫ്രാൻസിൽ നിന്ന് ഇന്ത്യ റാഫേൽ യുദ്ധവിമാനങ്ങൾ ഏറ്റെടുത്തതിനെ പരാമർശിച്ച് ഇമ്രാൻ പറഞ്ഞു.
40 വർഷങ്ങൾക്ക് ശേഷം യു. എസ് നൽകിയ എഫ്-16 പാകിസ്താൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയപ്പോൾ പാക്കിസ്താനെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമെന്നാണ് ഇമ്രാൻ ഖാൻ ഇതിനെ വിശേഷിപ്പിച്ചത്.
ആധുനിക ജെറ്റ് വിമാനങ്ങൾ സ്വന്തമാക്കാൻ പലപ്പോഴും വർഷങ്ങളെടുക്കുമ്പോൾ ഏകദേശം എട്ട് മാസത്തിനുള്ളിൽ വിമാനം നൽകിയതിന് ചൈനയോട് അദ്ദേഹം നന്ദി പറഞ്ഞു.
പാകിസ്താനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തുന്നതിന് മുമ്പ് ഏതൊരു രാജ്യവും രണ്ടുതവണ ആലോചിക്കേണ്ടിവരുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.