ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസ്: പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തേക്കും

ലാഹോർ: പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് അധ്യക്ഷൻ ഇംറാൻ ഖാനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഇസ്‍ലാമാബാദിലെ വനിതാ ജഡ്ജിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഇസ്‍ലാമാബദ് സെഷൻ കോടതി ഇംറാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഇംറാനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇസ്‍ലാമാബാദ് പൊലീസ് സാമൻ പാർക്കിലെത്തുമെന്നാണ് വിവരം.

ആഗസ്റ്റ് 20ന് എഫ്-9 പാർക്കിൽ നടത്തിയ റാലിയിലാണ് ഇംറാൻ ജുഡീഷ്യൽ മജിസ്ട്രേറ്റ് സെബ ചൗധരിയെയും പൊലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം സിവിൽ ജഡ്ജ് റാണ മുജാഹിദ് റഹിം ഇംറാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറന്റ്. 

Tags:    
News Summary - Pakistan Ex PM Imran Khan May Be Arrested Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.