Posted On
date_range Updated On
date_range പാക് ഉപപ്രധാനമന്ത്രി ചൈനയിലേക്ക്
ഇസ്ലാമാബാദ്: പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദർ തിങ്കളാഴ്ച ചൈന സന്ദർശിക്കും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ചൊവ്വാഴ്ച ചൈനയിൽ എത്തുന്നുണ്ട്.
ദർ, വാങ് എന്നിവരുമായുള്ള ത്രികക്ഷി യോഗത്തിൽ പങ്കെടുക്കാനാണ് മുത്തഖി എത്തുന്നത്. നാല് ദിവസം നീണ്ട ഇന്ത്യ -പാക് സംഘർഷത്തിനുശേഷമുള്ള ദറിന്റെ ആദ്യ വിദേശയാത്രയാണിത്. പാകിസ്താനും ചൈനയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായാണ് സന്ദർശനമെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.