പാക് മതനേതാവ് ഖാദിം ഹുസൈൻ റിസ്‌വി എന്നെ കൊല്ലാൻ ആഗ്രഹിച്ചു -തസ്ലീമ നസ്രീൻ

പാകിസ്താനിലെ മതനേതാവ് അല്ലാമാ ഖാദിം ഹുസൈൻ റിസ്‌വി തന്നെ കൊല്ലാൻ ആഗ്രഹിച്ചിരുന്നുവെന്നും, ഇസ്ലാമിന്റെ പേരിൽ തന്നെ കൊല്ലാൻ പാകിസ്താൻ തീവ്രവാദികളെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിവാദ എഴുത്തുകാരി തസ്ലീമ നസ്രീൻ.

ട്വിറ്ററിൽ പങ്കുവെച്ച ഒരു മതനേതാവിന്റെ വീഡിയോയിലൂടെയാണ് അവർ ഈ കാര്യം വെളിപ്പെടുത്തിയത്. "ഈ മതനേതാവ് എന്നെ കൊല്ലാൻ ആഗ്രഹിക്കുകയും, ഇസ്ലാമിന്റെ പേരിൽ എന്നെ കൊല്ലാൻ ദശലക്ഷക്കണക്കിന് പാകിസ്താൻ തീവ്രവാദികളെ പ്രചോദിപ്പിക്കുകയും ചെയ്തു. എന്റെ പുസ്തകം വായിച്ചുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. പക്ഷേ തീർച്ചയായും അദ്ദേഹം അത് ചെയ്തിട്ടില്ല. അയാൾ കള്ളം പറയുകയാണ്" -തസ്ലീമ വീഡിയോക്കൊപ്പം എഴുതി.

" മുമ്പും എനിക്കെതിരെ അവർ ഫത്‍വകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്തെങ്കിലും അവസരം കിട്ടിയാൽ അവർ എന്നെ കൊല്ലും." വെസ്‌റ്റേൺ ന്യൂയോർക്കിലെ ചൗതൗക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഭാഷണം നടത്താനിരിക്കെ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് വെള്ളിയാഴ്ച കുത്തേറ്റതിന് പിന്നാലെ താനും കൊല്ലപ്പെടുമെന്നവർ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

Tags:    
News Summary - Pak religious leader Khadim Hussain Rizvi wanted to kill me, claims author Taslima Nasreen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.