ക്ഷേത്ര സന്ദർശനത്തിന് 114 ഹിന്ദു തീർഥാടകർക്ക് വിസ അനുവദിച്ച് പാകിസ്താൻ

ന്യൂഡൽഹി: ഹിന്ദു തീർഥാടകർക്ക് ക്ഷേത്ര സന്ദർശനത്തിനായി വിസ അനുവദിച്ച് പാകിസ്താൻ ഹൈകമ്മീഷൻ. ശ്രീ കാതാസ് രാജ് ക്ഷേത്രം സന്ദർശിക്കുന്നതിന് 114 പേർക്കാണ് വിസ അനുവദിച്ചത്. പാകിസ്താൻ ഹൈ കമ്മീഷനാണ് വിസ അനുവദിച്ച വിവരം അറിയിച്ചത്. പാകിസ്താൻ ചാക്ക്വാൽ ജില്ലയി​ലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി സിക്ക്, ഹിന്ദു തീർഥാടകർക്ക് വിസ അനുവദിച്ചുവെന്ന് പാകിസ്താൻ അറിയിച്ചു. 1974ലെ ഉഭയകക്ഷി കരാർ പ്രകാരമാണ് മതപരമായ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് വിസ അനുവദിച്ചത്.

മതപരമായ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ഇന്ത്യക്കാർക്ക് വിസ നൽകുന്നത് ഇനിയും തുടരുമെന്ന് പാകിസ്താൻ അറിയിച്ചു. നേരത്തെ ഡിസംബറിലും സമാനമായ രീതിയിൽ 96 ഇന്ത്യൻ തീർഥാടകർക്ക് പാകിസ്താൻ വിസ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 117 പേർക്ക് കൂടി വിസ അനുവദിക്കുന്നത്.

Tags:    
News Summary - Pak High Commission issues visas to 114 Indian pilgrims for visiting Shree Katas Raj Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.