Posted On
date_range Updated On
date_range പാക്-അഫ്ഗാൻ വെടിനിർത്തൽ: ചർച്ച തുടരും
ഇസ്ലാമാബാദ്: പാക്-അഫ്ഗാൻ അതിർത്തിയിൽ വെടിനിർത്തൽ ഉറപ്പാക്കാനും സമാധാന ചർച്ചകൾ പുനരാരംഭിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു.
പാകിസ്താൻ ഉദ്യോഗസ്ഥരും അഫ്ഗാൻ താലിബാൻ പ്രതിനിധികളും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച ശനിയാഴ്ച ഇസ്തംബൂളിൽ ആരംഭിച്ചിരുന്നു. എന്നാൽ, അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നിർത്തുന്നതിൽ താലിബാൻ വിമുഖത കാണിക്കുന്നെന്ന് പാകിസ്താൻ ആരോപിച്ചതിനെത്തുടർന്ന് പരാജയപ്പെട്ടു.
നവംബർ ആറിന് ഇസ്തംബൂളിൽ നടക്കുന്ന ഉന്നത തല യോഗത്തിൽ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ചർച്ചക്ക് ആതിഥേയത്വം വഹിക്കുന്ന തുർക്കിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.