ഫ്രഞ്ച്​ കത്തോലിക്ക ചർച്ചുകളിൽ ആയിരക്കണക്കിന്​ ബാലപീഡകരെന്ന്​ റിപ്പോർട്ട്​

പാരിസ്​: ആയിരക്കണക്കിന്​ ബാലപീഡകർ 1950 മുതൽ ഫ്രഞ്ച്​ കത്തോലിക്ക ചർച്ചുകളിൽ സേവനമനുഷ്​ഠിക്കുന്നതായി വെളിപ്പെടുത്തൽ. സ്വത​ന്ത്ര അന്വേഷണ കമീഷൻ നടത്തിയ അന്വേഷണത്തിലാണ്​ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഫ്രഞ്ച്​ ചർച്ചുകളിൽ ചുരുങ്ങിയത്​ 2900 നും 3200നുമിടയിൽ ബാലപീഡകരായ വൈദികരും മറ്റും ജോലി​െചയ്യുന്നുണ്ടെന്നാണ്​ കണ്ടെത്തിയതെന്ന്​ കമീഷൻ അംഗം ജീൻ മാർക്​ സോവ്​ വെളിപ്പെടുത്തി.

കോടതി ഉത്തരവുകൾ, പൊലീസ്​ രേഖകൾ എന്നിവ പരിശോധിച്ചും സാക്ഷികളെ കണ്ടുസംസാരിച്ചും രണ്ടരവർഷം നടത്തിയ പഠനങ്ങൾക്കൊടുവിലാണ്​​ 2500 പേജുള്ള അന്വേഷണ റിപ്പോർട്ട്​ പുറത്തുവിടുന്നത്​.

ബാല​പീഡകരെകുറിച്ച്​ അന്വേഷണം വേണമെന്ന വ്യാപക ആവശ്യ​െത്ത തുടർന്ന്​ 2018ലാണ്​ ഫ്രഞ്ച്​ കത്തോലിക്ക ചർച്ച്​ സ്വതന്ത്ര അന്വേഷണ കമീഷനെ നിയമിച്ചത്​.

Tags:    
News Summary - Over 3000 paedophiles operated in French Catholic Church since 1950

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.