ധാക്ക: വിദ്യാർഥി നേതാവ് ശരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച കുറ്റപത്രം യഥാർഥ പ്രതികൾക്കെതിരെയുള്ളതല്ലെന്നതിനാൽ തള്ളുകയാണെന്ന് ഇൻക്വിലാബ് മോഞ്ചോ പാർട്ടി. കൊലക്ക് പിന്നിൽ സർക്കാർ തലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നും അതൊന്നും കുറ്റപത്രത്തിലില്ലെന്നും ഇൻക്വിലാബ് മോഞ്ചോ സെക്രട്ടറി അബ്ദുല്ല അൽജാബിർ കുറ്റപ്പെടുത്തി.
ഇൻക്വിലാബ് മോഞ്ചോ വക്താവും പാർലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ ഹാദിക്ക് (32) ധാക്കയിൽ പ്രചാരണത്തിനിടെ, ഡിസംബർ 12നാണ് വെടിയേറ്റത്. ചികിത്സയിലിരിക്കെ, ഡിസംബർ 18ന് മരിച്ചു. ശൈഖ് ഹസീന സർക്കാറിന്റെ വീഴ്ചക്ക് കാരണമായ പ്രക്ഷോഭത്തിലൂടെ ഉയർന്നുവന്ന നേതാവായ ഹാദിയുടെ കൊലക്ക് പിന്നിൽ അവാമി ലീഗിന്റെ വാർഡ് കൗൺസിലർ തൈസുൽ ഇസ്ലാം ചൗധരി ബപ്പിയാണെന്ന് ആരോപിക്കുന്ന കുറ്റപത്രത്തിൽ മുഖ്യപ്രതി ഫൈസൽ കരീം മസൂദ് അടക്കം 17 പ്രതികളാണുള്ളത്.
അവാമി ലീഗിന്റെ ഒരു വാർഡ് കൗൺസിലർ മാത്രമാണ് ഹാദിയുടെ കൊലക്ക് പിന്നിലെന്ന് കരുതുന്നില്ലെന്നും സർക്കാർ തലത്തിലുള്ള ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നുമാണ് ഇൻക്വിലാബ് മോഞ്ചോയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.