സുഡാനിൽ വിമാനം തകർന്ന് ഇന്ത്യക്കാരൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു; രക്ഷപ്പെട്ടത് ഒരാൾ മാത്രം

ജുബ: ദക്ഷിണ സുഡാനിലുണ്ടായ വിമാന അപകടത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷ​പ്പെട്ടത്. എണ്ണക്കമ്പനി തൊഴിലാളികളാണ് മരിച്ചവർ.

ബുധനാഴ്ച രാവിലെ യൂനിറ്റി സംസ്ഥാനത്തുനിന്ന് തലസ്ഥാനമായ ജുബ ലക്ഷ്യമാക്കി പറന്നുയർന്ന് മൂന്ന് മിനിറ്റിനകമാണ് വിമാനം തകർന്നുവീണത്. രണ്ടു ചൈനക്കാരും രണ്ട് യുഗാണ്ടക്കാരും മരിച്ചവരിലുണ്ട്. 15 പേർ ദക്ഷിണ സുഡാൻ പൗരന്മാരാണ്. അപകടകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

ഇന്ത്യ, ചൈന, മലേഷ്യ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ എണ്ണക്കമ്പനികളുടെ സംയുക്ത സംരംഭമായ ഗ്രേറ്റർ പയനിയർ കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. 

Tags:    
News Summary - One survivor as 20 killed in South Sudan plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.