Posted On
date_range Updated On
date_range മ്യാന്മറിലെ ഖനിയിൽ മണ്ണിടിച്ചിൽ: ഒരു മരണം; നൂറിലേറെ പേരെ കാണാതായി
യാംഗോൻ: വടക്കൻ മ്യാന്മറിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും നൂറിലേറെ പേരെകാണാതാവുകയും ചെയ്തു. ബുധനാഴ്ച പുലർച്ച നാലിന് ചൈനീസ് അതിർത്തിയോടു ചേർന്ന കച്ചിൻ സംസ്ഥാനത്തെ ഹ്പാകാന്ത് മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവർക്കായി ഖനിയുടെ സമീപത്തെ തടാകത്തിലും തിരച്ചിൽ നടക്കുന്നുണ്ട്. പരിക്കേറ്റ 25 പേർ ചികിത്സയിലാണ്.
ആഭരണങ്ങളിൽ പതിക്കുന്ന രത്നക്കല്ലുകളുടെ കേന്ദ്രമായ മ്യാന്മറിൽ അനധികൃത ഖനനം വ്യാപകമാണ്. കാണാതായവരിൽ ഏറെയും അനധികൃത ഖനികളിലെ തൊഴിലാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.