അങ്കാറ: മെഡിറ്ററേനിയൻ കടലിലെ കിഴക്കൻ തീരത്തെ എണ്ണ പര്യവേക്ഷണ വിഷയത്തിൽ ഗ്രീസ് തുർക്കിയുടെ ധൈര്യവും ക്ഷമയും പരീക്ഷിക്കരുതെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ.
ഒരു രാജ്യത്തിെൻറയും പരമാധികാരത്തിലും ഭൂപ്രദേശത്തിലും താൽപര്യങ്ങളിലും ഇടപെടാറില്ലെന്നും ഞങ്ങളുടെ കാര്യത്തിൽ ഇടപെട്ടാൽ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും മറുപടിയുണ്ടാകുമെന്നും ഉർദുഗാൻ പറഞ്ഞു. മെഡിറ്ററേനിയൻ, ഈജിയൻ, കരിങ്കടൽ എന്നിവിടങ്ങളിലെ തുർക്കിയുടെ അവകാശം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാറ്റോ സഖ്യകക്ഷികളായ രണ്ട് രാജ്യങ്ങളും തമ്മിൽ ആഴ്ചകളായി നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കടുത്ത നിലപാടുമായി തുർക്കി രംഗത്തെത്തിയത്.
അങ്കാറക്കും ആതൻസിനും ഇടയിൽ തുടർച്ചയായി സഞ്ചരിച്ച് പ്രശ്നം പരിഹരിക്കാനുള്ള ജർമൻ വിദേശകാര്യ മന്ത്രി ഹെയ്േകാ മാസിെൻറ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഉർദുഗാെൻറ പ്രസ്താവന. രണ്ട് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ചർച്ചക്ക് സമ്മതവും അറിയിച്ചിരുന്നു.
കിഴക്കൻ മെഡിറ്റേറനിയനിൽ യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ തുർക്കി കപ്പൽ ഒറുക് റീസ് എണ്ണ-വാതക പര്യവേക്ഷണം ആരംഭിച്ചിരുന്നു. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്താണ് തുർക്കിയുടെ പര്യേവക്ഷണമെന്ന് പറഞ്ഞ് ഗ്രീസും പ്രദേശേത്തക്ക് യുദ്ധക്കപ്പലുകൾ അയച്ചു. ഗ്രീസിന് പിന്തുണയുമായി ഫ്രാൻസും എത്തി. ഗ്രീസിെൻറ അധീനതയിലുള്ള ചെറിയ ദ്വീപുകൾ ചൂണ്ടിക്കാട്ടി കിഴക്കൻ മെഡിറ്ററേനിയനിലെ സമ്പത്തിൽ ആതൻസ് കണ്ണുവെക്കുകയാണെന്നാണ് തുർക്കിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.