ഹാപ്പി ന്യൂ ഇയർ പറഞ്ഞ് പുഞ്ചിരിച്ച്, യു.എസ് തടവറയിലും കൂസലില്ലാതെ മദുറോ

വാഷിങ്ടൺ: യു.എസ് തടവറയിലും കൂസലില്ലാതെ വെനേസ്വലൻ പ്രസിഡന്റ് നികളസ് മദുറോ. വെനസ്വേലൻ പ്രസിഡന്റിന്റെ യു.എസ് തടവറയിൽ നിന്നുള്ള ഏറ്റവും പുതിയ വിഡിയോ പുറത്തു വന്നു. യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ ഓഫീസിന്റെ അകത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

63കാരനായ നികാളസ് മദുറോ വിലങ്ങണിഞ്ഞാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കറുത്ത ഹൂഡിയണിഞ്ഞ അദ്ദേഹം സമീപത്തുള്ള പട്ടാളക്കാരോട് ഹാപ്പി ന്യൂ ഇയർ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റൊരു വിഡിയോയിൽ മദുറോയും ഭാര്യയും യു.എസിലേക്ക് വരുന്ന ദൃശ്യങ്ങളും ഉൾപ്പെടുന്നു.

ശനിയാഴ്ച പുലർച്ചെ മ​ദു​റോ​യെ​യും ഭാ​ര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വിമാനത്തിൽ മ​ദു​റോ​യെ​യും ഭാ​ര്യയെയും ന്യൂയോർക്കിലെ സ്റ്റിവാർട്ട് എയർ നാഷനൽ ഗാർഡ് ബേസിൽ എത്തിക്കുകയായിരുന്നു.

പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വെ​നി​സ്വേ​ല തലസ്ഥാനമായ ക​റാ​ക്ക​സി​ൽ യു.​എ​സ് അ​ധി​നി​വേ​ശ​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ ക​റാ​ക്ക​സി​ൽ നടന്ന ആ​ക്ര​മ​ണം അ​ര മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് നീ​ണ്ട​ത്. ഏ​ഴി​ട​ത്ത് സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു. ഹെ​ലി​കോ​പ്ട​റു​ക​ൾ താ​ഴ്ന്ന് പ​റ​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യുന്നു. പി​ന്നീ​ട്, മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ക​ര​യാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രെ​യും സൈ​ന്യ​ത്തെ​യും യു.​എ​സ് ആ​ക്ര​മി​ച്ചെ​ന്നും പ​ല​ ത​വ​ണ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യും ക​റാ​ക്ക​സ് നി​വാ​സി​ക​ൾ മാധ്യമങ്ങളെ അറിയിച്ചു.

Tags:    
News Summary - "Happy New Year": Venezuela's Maduro's First Remark After Capture By US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.