ഇന്ത്യ മലിനമെന്ന്​ ട്രംപ്; സുഹൃത്തുക്കളെക്കുറിച്ച്​ ഇങ്ങനെ പറയരുതെന്ന്​​ ബൈഡൻ

വാഷിങ്​ടൺ: ഇന്ത്യയിലെ അന്തരീക്ഷ വായു മലിനമെന്ന അമേരിക്കൻ പ്രസിഡൻറ്​ ​ഡോണൾഡ്​ ട്രംപി​െൻറ പ്രസ്​താവനക്കെതിരെ ഡെമോക്രാറ്റിക്​ പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡൻ. ​പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ ജോബൈഡനുമായുള്ള അവസാനവട്ട സംവാദത്തിനിടെയായിരുന്നു ട്രംപി​െൻറ പരാമർശം.

''പ്രസിഡൻറ്​ ട്രംപ്​ ഇന്ത്യയെ മലിനമെന്ന്​​ വിളിച്ചിരിക്കുന്നു.

സുഹൃത്തുക്കളെക്കുറിച്ച്​ ഇങ്ങനെയല്ല പറയേണ്ടത്​, കാലാവസ്ഥ വ്യതിയാനം പോലെയുള്ള ആഗോള പ്രശ്​നങ്ങ​ളെ പരിഹരിക്കേണ്ടത്​ ഇങ്ങനെയല്ല.

കമലഹാരിസും ഞാനും നമ്മുടെ കൂട്ടുകെട്ടിനെ വിലമതിക്കുന്നു. ഞങ്ങളുടെ വിദേശനയത്തിൽ ബഹുമാനം തിരികെ നൽകും'' -ബൈഡൻ ട്വീറ്റ്​ ചെയ്​തു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്​ കൂടുതൽ ശോഭനമായ ഭാവിയുണ്ടെന്ന ലേഖനം പങ്കുവെച്ചായിരുന്നു ബൈഡ​െൻറ വിമ​ർശനം.

അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ട്​ ഭൂരിഭാഗവും തനിക്കനുകൂലമാകുമെന്നാണ്​ ബൈഡ​െൻറ പ്രതീക്ഷ. അമേരിക്കയിലെ ഇന്ത്യക്കാരിൽ അധികം പേർക്കും ബൈഡനോട്​ താൽപര്യമെന്ന്​​ നേരത്തെ അഭിപ്രായസർവ്വേ കണ്ടെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.