പ്യോങ്യാങ്: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. ശത്രുക്കൾക്കുള്ള മുന്നറിയിപ്പെന്ന പേരിലാണ് മിസൈൽ പരീക്ഷണം. കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിലായിരുന്നു മിസൈൽ പരീക്ഷണമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു.
മിസൈൽ പരീക്ഷണം സ്ഥിരീകരിച്ച് ദക്ഷിണകൊറിയൻ സംയുക്ത സൈനിക മേധാവിയും രംഗത്തെത്തി. മിസൈൽ ട്രാക്ക് ചെയ്യാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൊറിയയുടെ സുരക്ഷ അന്തരീക്ഷത്തിന് ഭീഷണിയാവുന്നർക്ക് മുന്നറിയിപ്പ് നൽകുന്നതിനായാണ് പരീക്ഷണം നടത്തിയതെന്ന് കൊറിയ വ്യക്തമാക്കി.
130 മിനിറ്റ് സമയമെടുത്ത് 1,587 കിലോ മീറ്റർ സഞ്ചരിച്ച ശേഷം മിസൈൽ ലക്ഷ്യസ്ഥാനത്തെത്തിയെന്നും കൊറിയൻ വാർത്ത ഏജൻസി അറിയിച്ചു. മിസൈൽ പരീക്ഷണത്തിൽ സംതൃപ്തിയുണ്ടെന്ന് കിം ജോങ് ഉന്നും വ്യക്തമാക്കി. യുദ്ധപ്രതിരോധ സംവിധാനങ്ങളുടേയും ആണവ പ്രതിരോധഘടകങ്ങളുടേയും പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
ഈ വർഷം നാലാമത്തെ മിസൈൽ പരീക്ഷണമാണ് ഉത്തരകൊറി നടത്തുന്നത്. ഡോണൾഡ് ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷം നടത്തുന്ന രണ്ടാമത്തെ പരീക്ഷണവുമാണ് ഇത്. കിം ജോന്നുമായി യോജിപ്പുണ്ടെന്ന് യോജിപ്പുണ്ടെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. മിടുക്കനായ വ്യക്തിയാണ് കിം ജോൻ ഉന്നെന്നും ട്രംപ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.