ക്രിസ്റ്റഫർ നോളൻ 

ബാഫ്ത’യിലും തിളങ്ങി നോളനും ഓപൺഹൈമറും

ആറ്റംബോംബുകളുടെ പിതാവ് എന്നറിയപ്പെടുന്ന ഓപന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപൺഹൈമർ’ ബാഫ്തയിലും (ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ്) പുരസ്കാരങ്ങൾ തൂത്തുവാരി. മികച്ച സിനിമ, നടന്‍, സഹനടന്‍ തുടങ്ങി ഏഴ് അവാർഡുകളാണ് ഓപൺഹൈമർ വാരിക്കൂട്ടിയത്. ഇതാദ്യമായാണ് നോളന്‍ ബാഫ്ത പുരസ്‌കാരം നേടുന്നത്.

ഓപണ്‍ഹൈമറെ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി മികച്ച നടനായി, റോബര്‍ട്ട് ഡൗണി ജൂനിയറെ മികച്ച സഹനടനായി തിരഞ്ഞെടുത്തു. ഒറിജിനല്‍ സ്‌കോര്‍, ഛായാഗ്രാഹണം, എഡിറ്റിങ് എന്നിവയാണ് ഓപൺഹൈമർ നേടിയ മറ്റ് അവാർഡുകൾ. കഴിഞ്ഞമാസം ഗോൾഡൻ ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ച​പ്പോഴും താരമായത് നോളനും സംഘവുമായിരുന്നു. അഞ്ച് പുരസ്കാരങ്ങളാണ് അവിടെ ഓപൺഹൈമർ നേടിയത്. അടുത്തമാസം പ്രഖ്യാപിക്കാനിരിക്കുന്ന ഓസ്കറിൽ 13 നോമിനേഷനുകളാണ് ഓപൺഹൈമറെ കാത്തിരിക്കുന്നത്.

Tags:    
News Summary - Nolan and Oppenheimer also shine at BAFTA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.