പുതിയ മാർപാപ്പ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ എത്തിയപ്പോൾ
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭക്ക് പുതിയ പാപ്പയെ തെരഞ്ഞെടുത്തു. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ആണ് പുതിയ പാപ്പ. ലൂയി പതിനാലാമൻ എന്ന് അദ്ദേഹം അറിയപ്പെടും.
പുതിയ പാപ്പ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ
കോൺക്ലേവിലെ രണ്ടാം ദിനത്തിൽ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്. ഇക്കാര്യം ലോകത്തെ അറിയിച്ച് സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുകയായിരുന്നു. തുടർന്ന് കാത്തിരിപ്പിനൊടുവിൽ പുതിയ പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ എത്തി വിശ്വാസികളെ കാണുകയും ചെയ്തു.
പുതിയ പാപ്പയെ തെരഞ്ഞെടുത്തതായി അറിയിച്ച് വെളുത്ത പുക ഉയരുന്നു
അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് അദ്ദേഹം. 1955 സെപ്റ്റംബര്‍ 14-ന് ഷിക്കാഗോയിലാണ് ജനനം. 2023ൽ കര്‍ദിനാളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.