ബ്രിട്ടനിൽ പുതിയ കോവിഡ്​ വകഭേദം

ലണ്ടന്‍: ജനുവരിയില്‍ കൊളംബിയയിൽ കണ്ടെത്തിയ കൊറോണ വൈറസി​െൻറ പുതിയ വകഭേദം യു.കെയിലും റിപ്പോർട്ട് ചെയ്തു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്.

ഈ വകഭേദം ബാധിച്ച 16 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.

ബി.1.621 എന്നാണ് ഇതിന് നല്‍കിയ പേര്. ഇതിനെതിരേ വാക്‌സിന്‍ ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - New Covid variant found in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.