മരണത്തിലും ഒന്നിച്ചു; കൈകോർത്ത് പിടിച്ച് ദയാവധം വരിച്ച് നെതർലൻഡ്സ് മുൻ പ്രധാനമന്ത്രിയും ഭാര്യയും

​ആംസ്റ്റർഡാം: നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി ഡ്രൈഡ് വാൻ ആഗ്റ്റും ഭാര്യ യുജെനി വാൻ അഗ്റ്റും 93ാമത്തെ വയസിൽ ദയാവധം വരിച്ചു. ഫെബ്രുവരി അഞ്ചിനാണ് ഇവരുടെ ദയാവധം നടപ്പാക്കിയത്. ഇരുവരും കൈകോർത്ത് പിടിച്ചാണ് മരണത്തെ പുൽകിയത്. 70 വർഷമായി ഒന്നിച്ചുണ്ടായിരുന്ന  ഡ്രൈഡ് വാനിനും യുജെനിക്കും മരണത്തിനും തങ്ങളെ വേർപെടുത്താൻ കഴിയരുതെന്ന് ആഗ്രഹിച്ചിരുന്നു. .കോളജ് കാലത്തെ ബന്ധമാണ് ഇവരെ ഒന്നിപ്പിച്ചത്. അവസാന നാളുകളിൽ ഡ്രൈഡ് വാനും അവശരായിരുന്നു. നിജ്മെഗൻ എന്ന നെതർ‌ലാൻഡ്സിലെ കിഴക്കൻ നഗരത്തിലാണ് ഇവരുടെ സംസ്കാര ചടങ്ങുകൾ നടന്നത്.

1977 മുതൽ 1982 വരെയാണ് ഡ്രൈഡ് പ്രധാനമന്ത്രിസ്ഥാനത്തിരുന്നത്. എന്നും ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച ഡ്രൈഡ് വാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2019ൽ ഫലസ്തീൻ അനുകൂല പ്രസംഗത്തിനിടെ മസ്തിഷ്‍ക രക്തസ്രാവം അനുഭവപ്പെട്ട ഡ്രൈഡ് പിന്നീട് രോഗമുക്തനായില്ല.

2002 മുതൽ നെതർലൻഡ്സിൽ ദയാവധം അനുവദനീയമാണ്. ഒരു വർഷം ആയിരം ആളുകളെങ്കിലും ദയാവധത്തിന് വിധേയമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ദമ്പതികൾ ഒരുമിച്ച് ദയാവധം തെരഞ്ഞെടുക്കുന്നതും വർധിക്കുന്നുണ്ട്. 2023ൽ 50 ദമ്പതികളാണ് ദയാവധത്തിന് വിധേയരായത്. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു ഡ്രൈഡ് വാൻ പിന്നീട് പുരോഗമനവാദിയായി മാറി.


Tags:    
News Summary - Netherland's ex PM, his wife die holding hands in a rare double Euthanasia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.