ആംസ്റ്റർഡാം: വിദ്യാർഥിനിക്ക് നെതർലൻഡ്സിൽ ക്രൂര മർദ്ദനമേറ്റു. ആഫ്രിക്കൻ സ്ത്രീകൾ ഇന്ത്യൻ വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവം കണ്ട് നിന്നവരാരും ഇരയായ യുവതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ല. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ വംശജർ രംഗത്തെത്തി. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കും പഠനാവശ്യത്തിനായും കുടിയേറുന്നന്നവർ വംശീയ പ്രശ്നങ്ങള്‍ നേരിടുന്ന നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.