നസാനിനും മകൾ ഗബ്രിയേലും

ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ നസാനിൻ റാഡ്ക്ലിഫിന് മോചനം

തെഹ്റാൻ: ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ ബ്രിട്ടീഷ്-ഇറാനിയൻ സന്നദ്ധ പ്രവർത്തക നസാനിൻ സഗാരി റാഡ്ക്ലിഫിന് മോചനം. അഞ്ചു വർഷത്തെ തടവിന് ശേഷമാണ് മോചനം സാധ്യമായത്. നസാനിന് ഉടൻ യു.െകയിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് ഇറാൻ വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ ജയിൽ മോചിതയായിരുന്നെങ്കിലും തെഹ്റാനിൽ വീട്ടുതടങ്കലിലായിരുന്നു. നസാനിനെ വിട്ടയച്ച ഇറാന്‍റെ നടപടിയെ യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്വാഗതം ചെയ്തു. അതേസമയം, നസാനിനെതിരെ കൂടുതൽ കേസുകൾ എടുക്കാൻ സാധ്യതയുണ്ടെന്ന് ഭർത്താവ് റിച്ചാർഡ് റാഡ്ക്ലിഫ് രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.

2009ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതും ബി.ബി.സി പേർഷ്യന് അഭിമുഖം നൽകിയതും രാജ്യത്തിനെതിരായ നീക്കമാണെന്നാണ് ഇറാന്‍റെ ആരോപണം.

2016ൽ കുടുംബത്തെ കാണാൻ ഇളയ മകളോടൊപ്പം ഇറാനിലെത്തിയ നസാനിനെ തെഹ്റാൻ വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. സന്നദ്ധ സംഘടനയായ തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍റെ പ്രൊജക്ട് മാനേജരായി സേവനം ചെയ്യുകയായിരുന്നു 43കാരിയായ നസാനിൻ.

Tags:    
News Summary - Nazanin Zaghari-Ratcliffe freed in Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.