Posted On
date_range Updated On
date_range വെള്ളിവെളിച്ചത്തിൽ തിളങ്ങുന്ന ഇസ്താംബൂളിന്‍റെ ചിത്രം നാസ പുറത്തുവിട്ടു
നെറ്റിസൺസിനെ വിസ്മയിപ്പിക്കുന്ന ഇസ്താംബൂളിന്‍റെ തിളങ്ങുന്ന ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ഇന്‍റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നാണ് ചിത്രം എടുത്തിട്ടുള്ളത്. ' അല്ലയോ ഇസ്താബൂൾ, നീ തിളങ്ങുകയാണ്' എന്ന കുറിപ്പോടെയാണ് ടർക്കിയിലെ ഏറ്റവും പ്രശസ്തമായ നഗരത്തിന്‍റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ നാസ പങ്കുവെച്ചത്.
കരിങ്കടലിന് മുകളിൽ ഓർബിറ്റിലൂടെ കറങ്ങുമ്പോൾ 2021 മെയ് 10ന് എടുത്ത ചിത്രമാണ് ഇതെന്നും നാസ വ്യക്തമാക്കുന്നു. ദിനംപ്രതി നമ്മുടെ ഭൂമി എത്രമാത്രം മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഈ ചിത്രത്തിലൂടെ നാസ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.