കൗതുകം; മിഷിഗൺ തടാകത്തിലെ ഈ മഞ്ഞുകട്ടകൾ

വാഷിങ്ടൺ ഡി.സി: ശൈത്യകാലങ്ങളിൽ മഞ്ഞുമൂടുന്നതും നദികളും തടാകങ്ങളും തണുത്തുറയുന്നതും പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങൾക്ക് കൗതുകമുള്ള കാര്യമല്ല. യു.എസിലെ ഷികാഗോയിൽ മിഷിഗൺ തടാകം മഞ്ഞുകാലത്ത് തണുത്തുറയാറുണ്ട്. എന്നാൽ ഇത്തവണ മഞ്ഞുറഞ്ഞത് കണ്ടവരെല്ലാം ഒന്ന് അമ്പരന്നു. കാരണം സാധാരണ രൂപത്തിലുള്ള മഞ്ഞായിരുന്നില്ല മിഷിഗൺ തടാകത്തിൽ ഇത്തവണ കണ്ടത്.

പാൻകേക്കിന്‍റെ രൂപത്തിൽ ചെറുചെറു വൃത്തങ്ങളായാണ് മഞ്ഞുപാളികൾ കണ്ടത്. നിലവിൽ തടാകത്തിന്‍റെ 22 ശതമാനം ഭാഗവും മഞ്ഞുമൂടിക്കഴിഞ്ഞു. മൈനസ് ആറ് ഡിഗ്രീ സെൽഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. യു.എസിന്‍റെ വടക്കൻ മേഖലകളിൽ കനത്ത തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നത്.


തടാകം ഒന്നാകെ തണുത്തുറയുന്നതിന് മുന്നോടിയായാണ് ഇത്തരം പാൻകേക്ക് രൂപത്തിൽ മഞ്ഞ് കാണപ്പെടുന്നതെന്ന് നാഷണൽ സ്നോ ആൻഡ് ഐസ് ഡാറ്റ സെന്‍റർ പറയുന്നു. ഇത്തരം ഐസ് കേക്കുകൾ പിന്നീട് ഒന്നിനോടൊന്ന് കൂടിച്ചേർന്ന് വലിയ മഞ്ഞുപാളികളായി മാറും. ഇങ്ങനെ ഐസ് ബോളുകളും ഐസ് ജാമുകളുമൊക്കെ രൂപപ്പെടാറുണ്ടെന്നും ഇവർ പറയുന്നു. 



 


Tags:    
News Summary - Mysterious ice formations showed up in Chicago this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.