Posted On
date_range Updated On
date_range സൂചിയുടെ സഹായിക്ക് 20 വർഷം തടവുശിക്ഷ
യാംഗോൻ: രാജ്യദ്രോഹക്കുറ്റം ചുമത്തി മ്യാന്മർ നേതാവ് ഓങ്സാൻ സൂചിയുടെ അടുത്ത സഹായി യു വിൻ തീനെ(80) സൈന്യം 20 വർഷം തടവിനു ശിക്ഷിച്ചു. മുൻ പാർലമെൻറംഗമാണിദ്ദേഹം. നയ്പിഡാവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ അറിയിച്ചു.
വിചാരണക്കൊടുവിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ഉന്നതനേതാവാണ് വിൻ തീൻ. മുൻ സൈനികനായ ഇദ്ദേഹം ദീർഘകാലം രാഷ്ട്രീയത്തടവുകാരനായിരുന്നു. സൂചിയുടെ വലംകൈയായാണ് അറിയപ്പെടുന്നത്. മ്യാന്മറിൽ സൂചിയുടെ പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കി ഫെബ്രുവരി ഒന്നിനാണ് സൈന്യം ഭരണം പിടിച്ചെടുത്തത്. 2020ലെ തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടത്തിയെന്നാരോപിച്ചായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.